പുതുവഷ ദിനത്തില്‍ ഏറെ ശ്രദ്ധ ആകര്‍ഷിച്ച വാര്‍ത്തയായിരുന്നു സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വര്‍ധന .
ഇത് സര്‍ക്കാര്‍ ജീവനക്കാരും അല്ലാത്തവരുമായ ഒരു പാടുപേര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചു.
സര്‍ക്കാര്‍ ശമ്പളം വാങ്ങുന്നവര്‍ക്ക് വേണ്ടി, സര്‍ക്കാര്‍ ശമ്പളം വാങ്ങുന്നവരാല്‍ നിയോഗിക്കപ്പെട്ട , സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന കമ്മീഷന്‍
തയ്യാറാക്കിയ റിപ്പോര്‍ട്ട് പൂര്‍ണമായി അംഗീകരിച്ചു. അത്രയേ ഉള്ളൂ.
മൂന്ന് കോടി ജനങ്ങളില്‍ വെറും അഞ്ചു ലക്ഷം പേരാണ് സര്‍ക്കാര്‍ ജീവനക്കാര്‍.
സര്‍ക്കാര്‍ ജോലി മാത്രമാണ് സുരക്ഷിത കേന്ദ്രം എന്ന കാഴ്ചപ്പാടിനെ സാധൂകരിക്കുന്നതാണ് ഈ തീരുമാനം .
ഇതൊന്നു കൊണ്ട് മാത്രമാണ് , മറ്റൊരു ജോലിയ്ക്ക് യോഗ്യത ഉണ്ടായിട്ടും അതിനൊന്നും ശ്രമിക്കാതെ ഭീമമായ തുക കൈകൂലി കൊടുത്തു
എങ്ങനെയെങ്കിലും സര്‍ക്കാര്‍ ജോലി തരപ്പെടുത്താന്‍ പല യുവാക്കളും ശ്രമിക്കുന്നതും , നിയമന തട്ടിപ്പുകള്‍ ഉണ്ടാകുന്നതും.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കൂട്ടണ്ട എന്നെനിക്കു അഭിപ്രായമില്ല , പക്ഷേ മറ്റുള്ള മഹാ ഭൂരിപക്ഷം പേരും എങ്ങിനെ കഴിയുന്നു എന്നും
നമ്മളൊന്ന് കാണണം. ഇല്ലെങ്കില്‍ ഇത് ഒരു തെരഞ്ഞെടുപ്പു ഗുണ്ടാണെന്ന് ഞങ്ങള്‍ സംശയിക്കും.
സര്‍ക്കാരിന്റെ മൊത്തം വരുമാനത്തില്‍ 90 ശതമാനവും ചിലവഴിക്കുന്നത് , ഇവരുടെയൊക്കെ ശമ്പളത്തിനും പെന്‍ഷനും വേണ്ടിയാണത്രേ !
ഒരു വാല്‍ കഷ്ണം : ഇനി ഒരു സര്‍ക്കരോഫിസില്‍ ഈ ദരിദ്ര നാരായണന്‍മാര്‍ക്കെങ്ങാനും പോകേണ്ടി വന്നാലോ ....
തലയിലെ കെട്ടഴിച്ചു കക്ഷത്തില്‍ വെച്ച് ഒചാനിച്ചു നില്‍ക്കണം , ഇല്ലെങ്കില്‍ ഒരു വഴിയുണ്ട് ..
അതിനെ കൈക്കൂലി എന്നോ കോഴ എന്നോ .... എനിക്ക് വയ്യ നിങ്ങലെന്തെകിലും വിളി...
ഇതും പുതുവര്‍ഷ വിശേഷം തന്നെ.....4 /1 / 2011 ഗള്‍ഫ് മാധ്യമം
well said. ...
ReplyDeleteHappy new year
sameer thanks,
ReplyDeleteand Happy New Year to you.
നല്ല പോസ്റ്റ്.ആശംസകൾ
ReplyDeleteലക്ഷം രൂപ ശമ്പളം കിട്ടിയാലും പഠിച്ച പണി മറക്കില്ലലോ നമ്മള്‍! കൈക്കൂലി എന്നത് അവകാശമായി കരുതുന്ന ഈ ഭിക്ഷാംദേഹികളെ പൊതു വിചാരണക്ക് വിധേയരാക്കനം. നിയമം നിയമത്തിന്റെ വഴിക്ക് പോകുമ്പോള്‍ പലപ്പോഴും വാദി പ്രതിയാവും.
ReplyDeleteഇനിയും അഴിമതിക്കെതിരെ താങ്കളുടെ കൈകളുയരട്ടെ ....
"സര്‍ക്കാര്‍ ശമ്പളം വാങ്ങുന്നവര്‍ക്ക് വേണ്ടി, സര്‍ക്കാര്‍ ശമ്പളം വാങ്ങുന്നവരാല്‍ നിയോഗിക്കപ്പെട്ട , സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന കമ്മീഷന്‍
ReplyDeleteതയ്യാറാക്കിയ റിപ്പോര്‍ട്ട് പൂര്‍ണമായി അംഗീകരിച്ചു."
കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടേയുള്ളൂ സുഹൃത്തേ.. അതിനെ പറ്റിയുള്ള ചര്‍ച്ചകള്‍ പല വകുപ്പുകളിലായി നടക്കുന്നതേയുള്ളു, ആരും അംഗീകരിച്ചിട്ടില്ല. കമ്മീഷനെ നിയമിച്ചത് മുഖ്യമന്ത്രിയാണ്. അല്ലാതെ സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന ആരുമല്ല. പറയുന്നത് സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെയാവുമ്പോള്‍ കുറച്ച് പൊലിപ്പിക്കാതിരിക്കുന്നതെങ്ങനെ അല്ലേ..?
ഈ 'വരുമാനത്തിന്റെ 90 ശതമാനം ചെലവിടുന്നതിന്റെ' കണക്കൊക്കെ അന്വേഷിച്ചുറപ്പു വരുത്തിയിട്ടു തന്നെയാണോ വെച്ചു കാച്ചുന്നത്..?
പുതിയ പരിഷ്കരണ നിര്‍ദ്ദേശപ്രകാരം ഒരു LD Clerck ന്റെ ശമ്പളത്തില്‍ ഏകദേശം എത്ര രൂപയുടെ വര്‍ദ്ധനവ് വരുമെന്നാണ് താങ്കള്‍ മനസ്സിലാക്കിയിരിക്കുന്നത് എന്നറിയാന്‍ താല്‍പ്പര്യമുണ്ട്.
@മൊയ്തീന്‍ , നന്ദി എന്നോടൊപ്പം കൂടിയത്തിനും ,
ReplyDeleteഅഭിപ്രായം പറഞ്ഞതിനും,
@ഇസ്മായില്‍, അവകാശങ്ങള്‍ പിടിച്ചു വാങ്ങുക എന്നതിനപ്പുറം ,
കടമകളെ പ്പറ്റി ഒന്നും ഓര്‍ക്കാത്ത ഒരു സമൂഹത്തിന്റെ പ്രതീകങ്ങള്‍ ആണ് ഇവര്‍.
ഇത് മാറ്റാന്‍ പറ്റുമെന്ന് എനിക്കൊരു പ്രതീക്ഷയുമില്ല.
@ഷാ ഇവിടെവന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി,
പിന്നെ കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും അന്ഗീകരിക്കാനാണ് സാധ്യത,ഇത് ഞാന്‍ പറഞ്ഞതല്ല ,ഒന്നാം തിയ്യതിയിലെ പത്രങ്ങള്‍ ഇത് കൊട്ടിഘോഷിച്ചിട്ടുണ്ട് .
മുഖ്യമന്ത്രി സര്‍ക്കാരിന്റെ ഭാഗമല്ലേ?, മുഖ്യ ഉള്ള്പ്പെടെ മന്ത്രിമാരും മറ്റു സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സ്വന്തം കാര്യത്തിനു കയ്യിട്ടു വരുന്ന ഒരു പഞ്ചസാര ഭരണി തന്നെയാണ് സര്‍ക്കാര്‍ ഖജനാവ് .
100 രൂപ ചിലവഴിക്കുമ്പോള്‍ 35 രൂപയെ യഥാര്‍ത്ഥ ആവശ്യത്തിന് ഉപകാരിക്കുന്നുള്ളൂ എന്നു പറഞ്ഞത് ഞാനല്ല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ തന്നെയാണ്.
ഈ അധിക ബാധ്യതയെല്ലാം വരുന്നത് ഇവിടുത്തെ സാധാരണ കര്‍ഷകന്റെയും മറ്റു മേമെഖലകളില്‍ തൊഴില്‍ ചെയ്യുന്ന തൊഴിലാളികളുടെയും മേലാണ് .
വിലക്കയറ്റം മൂന്ന് കോടി ജനങ്ങളെയും ഒരുപോലെയല്ലേ ബാധിക്കുന്നത് ?
പിന്നെ താങ്കള്‍ സൂചിപ്പിച്ച മറ്റൊരു കാര്യം LD Clerck നു ഇത് പ്രകാരം എത്ര രൂപയുടെ വര്‍ധനവ് ഉണ്ടാകും എന്ന്.
തിരിച്ചു ഞാന്‍ ഒരു സംശയം ചോദിച്ചോട്ടെ , LD Clerck ആവാന്‍ വേണ്ടി ഏതാണ്ട് എട്ടുലക്ഷത്തോളം രൂപ കൊടുത്ത എത്ര പേരെ നമ്മള്‍ ഈ അടുത്ത കാലത്ത് പരിചയപ്പെട്ടു, അതിന്റെ യുക്തി എന്താണ് ?
ഇത് നഷ്ടകച്ചവടമാനെന്നാണോ?
ദീര്‍ഘകാലം അവധിയെടുത്ത് വിദേശത്ത് വന്നു അതിനേക്കാള്‍ എത്രയോ ഇരട്ടി ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരെ എന്നെപ്പോലെതന്നെ താങ്കള്‍ക്കും പരിച്ചയമുണ്ടാകില്ലേ. വളരെ ഉയര്‍ന്ന വരുമാനം ലഭിക്കുന്ന ജോലി (ബിസ്സിനസ്സ്) ആയിട്ടും ഇവരൊന്നും എന്തെ സര്‍ക്കാര്‍ ജോലി രാജി വെയ്കാത്തത്?
ഒരു മിമിക്രിക്കാരന്‍ പറഞ്ഞപോലെ കിട്ടാന്‍ പരിശ്രമം കിട്ടിയാല്‍ വിശ്രമം (മരണം വരെ,അതിനിടയില്‍ മരിച്ചാല്‍ ആശ്രിതന് വിശ്രമം,മറ്റു മേഖലകളില്‍ തൊഴില്‍ ചെയ്യുന്നവന്റെ ആശ്രിതന്‍ തെരുവില്‍ അലയട്ടെ,)
ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കട്ടെ കേവലം സര്‍ക്കാര്‍ ജീവനക്കാരോട് അല്ല എന്റെ വിദ്വേഷം മറിച് ഈ ഒരുകാലത്തും മാറാത്ത ഈ വ്യവസ്ഥിതിയോടാണ്
(ഇതോടപ്പമുള്ള പ്ത്രകട്ടിംഗ് താങ്കളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകുമെന്നു കരുതുന്നു,)
ശമ്പളകമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും അംഗീകരിച്ചേക്കും. അതിലെനിക്കും സംശയമില്ല. പക്ഷേ, സമര്‍പ്പിച്ച ഉടനേ തന്നെ "റിപ്പോര്‍ട്ട് പൂര്‍ണമായി അംഗീകരിച്ചു" എന്ന് താങ്കള്‍ എഴുതിക്കണ്ടതു കൊണ്ടാണ് ഇനിയുള്ള നടപടിക്രമങ്ങളെക്കുറിച്ച് സൂചിപ്പിച്ചത്.
ReplyDeleteമുഖ്യമന്ത്രി സര്‍ക്കാരിന്റെ ഭാഗമാണ്. സര്‍ക്കാരിന്റെ ശമ്പളക്കാരനല്ല. "സര്‍ക്കാര്‍ ശമ്പളം വാങ്ങുന്നവരാല്‍ നിയോഗിക്കപ്പെട്ട" എന്നായിരുന്നു താങ്കള്‍ എഴുതിയിരുന്നത്.
സര്‍ക്കാര്‍ സംവിധാനത്തിലെ വ്യാപകമായ അഴിമതിയെക്കുറിച്ച് താങ്കളുടെ അഭിപ്രായങ്ങളോട് പൊതുവില്‍ യോജിക്കുന്നതു കൊണ്ടാണ് അതേപറ്റി പ്രതികരിക്കാഞ്ഞത്. പത്രക്കട്ടിങ് കാണാതെയല്ല. പക്ഷേ, "മുഖ്യ ഉള്ള്പ്പെടെ മന്ത്രിമാരും മറ്റു സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സ്വന്തം കാര്യത്തിനു കയ്യിട്ടു വരുന്ന ഒരു പഞ്ചസാര ഭരണി തന്നെയാണ് സര്‍ക്കാര്‍ ഖജനാവ്" എന്ന കാടടച്ചുള്ള ഈ ആക്ഷേപത്തെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു. കുറച്ചുകൂടി സ്പെസിഫിക്ക് ആയി കാര്യങ്ങള്‍ അവതരിപ്പിച്ചാല്‍ നന്നായിരുന്നു. സിവില്‍ സര്‍വ്വീസിലെ അഴിമതി മാറ്റാന്‍ കഴിയില്ലെന്നു നിരാശപ്പെടുകയൊന്നും വേണ്ട. ജനങ്ങള്‍ വിചാരിച്ചാല്‍ നടക്കുന്നതേയുള്ളൂ. ഉദാഹരണത്തിന് ആധാരത്തില്‍ വില കുറച്ച് കാണിപ്പിക്കുന്നതിനു വേണ്ടിയാണ് രെജി. ആഫീസില്‍ ആളുകള്‍ കൈക്കൂലി കൊടുക്കുന്നത്. എത്ര പേര്‍ ശരിയായ വില കാണിക്കുവാന്‍ തയ്യാറാവുന്നുണ്ട്? ഈ പ്രവണത, താങ്കള്‍ പറഞ്ഞ പഞ്ചസാരഭരണിക്ക് വലിയ നഷ്ടം ഉണ്ടാക്കുന്നില്ലേ?
"ഈ അധിക ബാധ്യതയെല്ലാം വരുന്നത് ഇവിടുത്തെ സാധാരണ കര്‍ഷകന്റെയും മറ്റു മേമെഖലകളില്‍ തൊഴില്‍ ചെയ്യുന്ന തൊഴിലാളികളുടെയും മേല്‍" മാത്രമല്ല ഈ പറയുന്ന സര്‍ക്കാര്‍ ജീവനക്കാരുടെയും കൂടി മേലാണ്. കൃത്യമായി ആദായനികുതിയും തൊഴില്‍ നികുതിയും അടക്കുന്നവര്‍ അവര്‍ മാത്രമാണെന്നും ഓര്‍ക്കുക. (വേറെ വഴിയില്ലാത്തതു കൊണ്ടു തന്നെ!).
LD Clerck ന്റെ ശമ്പളവര്‍ദ്ധനവിനെ കുറിച്ച് ഞാന്‍ ചോദിച്ചത്, ശമ്പളം പോരാ എന്ന അഭിപ്രായം ഉള്ളതു കൊണ്ടല്ല. പത്രങ്ങളവതരിപ്പിച്ച കണക്കിലെ കളികളെ താങ്കളെങ്ങിനെ മനസ്സിലാക്കിയിരിക്കുന്നു എന്നറിയാന്‍ വേണ്ടി മാത്രമാണ്. 8 ലക്ഷം കൊടുത്തവര്‍ ശമ്പളവും കിമ്പളവും കണ്ടുകൊണ്ടു തന്നെയാണത് കൊടുത്തതെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമൊന്നുമില്ല.
ലീവെടുത്ത് വേറെ ജോലിക്കു പോയിട്ടുള്ളവര്‍ സര്‍ക്കാര്‍ ജോലി ഉപേക്ഷിക്കാത്തത് പെന്‍ഷന്‍ എന്ന ആനുകൂല്യം പ്രതീക്ഷിക്കുന്നതുകൊണ്ടാണ്.
താങ്കളുടെ anti establishment വികാരം കത്തിജ്വലിച്ചു തന്നെയിരിക്കട്ടെ. കൂറച്ചുകൂടി കൃത്യതയാര്‍ന്ന വിമര്‍ശനങ്ങള്‍ പ്രതീക്ഷിക്കുന്നു.
u said it..
ReplyDeleteകൈക്കൂലി ഇല്ലാതെ പിന്നെന്ന്തു സര്‍ക്കാര്‍ ജോല്യാ സാറേ..!
ReplyDeleteപറയാനുള്ള കാര്യങ്ങള്‍ ഷാ പറഞ്ഞു കഴിഞ്ഞു.
ReplyDeleteസര്‍ക്കാര്‍ ജോലിക്കാരന് ശമ്പളം കിട്ടുന്നതില്‍ എന്തിനിത്ര വിഷമിക്കുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലമായി വിവിധ മേഖലകളിലായി തൊഴിലാളികള്‍ക്ക് എത്ര രൂപ വര്‍ദ്ധനവുണ്ടായി എന്ന് ആരും പറഞ്ഞുകാണുന്നില്ലല്ലോ. ജീവിതത്തിന്റെ നാനാ മേഖലകളിലും വിലക്കയറ്റമായിട്ടുള്ള ഈ സാഹചര്യത്തില്‍ ജീവിക്കാവാശ്യമായതില്‍ കൂടുതല്‍ ശമ്പളം ഒരു സര്‍ക്കാരുദ്യോഗസ്ഥനും വാങ്ങുന്നില്ല എന്നതാണ് വാസ്തവം. പിന്നെ പത്രക്കട്ടിങുകളിലെ വാര്‍ത്തകള്‍. അത് വേറെ ചര്‍ച്ച ചെയ്യണ്ടവിഷയമാണ്. 5 ലക്ഷം സര്‍ക്കാര്‍ജോലിക്കാരില്‍ അഞ്ചോ പത്തോ പേര്‍ കൈക്കൂലി വാങ്ങുന്നു എന്നതിനാല്‍ സര്‍ക്കാര്‍ മേഖലയാകെ കൈക്കൂലി ആണെന്ന് പറയുന്നതില്‍ അര്‍ത്ഥമൊന്നുമില്ല.