ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പു ദിവസം ഈയുള്ളവനും നാട്ടിലുണ്ടായിരുന്നു
പോളിംഗ് ബൂത്ത് വീട്ടിനു മുന്നിലാണെങ്കിലും വോട്ട് ചെയ്യേണ്ടി വന്നില്ല.
പ്രവാസിയല്ലെ...
പ്രവാസിയെന്നാല്‍ പുറത്താപ്പെട്ടവന്‍ എന്ന് കൂടി അര്‍ത്ഥമുണ്ട്.
പ്രവാസിയെന്നാല്‍ പുറത്താപ്പെട്ടവന്‍ എന്ന് കൂടി അര്‍ത്ഥമുണ്ട്.
എന്റെ വീട്ടുമുറ്റത്ത് കൂടി പോയാല്‍ പോളിംഗ് ബൂത്തില്‍ എളുപ്പം എത്താം എന്നുള്ളതുകൊണ്ട്
പാര്‍ട്ടി ഭേദമന്യേ വോട്ടര്‍മാര്‍ ഒരു ചിരിയും സമ്മാനിച്ച് കടന്നു പൊയ്ക്കൊണ്ടിരുന്നു.
ശ്ശോ.. ഞാന്‍ പറയാന്‍ വന്ന കാര്യം ഇതല്ല കേട്ടോ.
അന്ന് വൈകുന്നേരം സുഹൃത്ക്കളോട് ഒപ്പം തെരഞ്ഞെടുപ്പു വിശേഷം പങ്കു വെയ്ക്കുമ്പോഴാണ് തെരഞ്ഞെടുപ്പു ഡൂട്ടി
കഴിഞ്ഞു വരുന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കണ്ടത്.അയാളെ തല്‍ക്കാലം നമുക്ക് മാഷ് എന്ന് വിളിക്കാം.
മാഷ് പറഞ്ഞ കഥയാണ് ഇത്.
മാഷ് ഡ്യൂട്ടി ക്കുണ്ടായിരുന്ന പോളിംഗ് ബൂത്തില്‍ പതിവ് സമയത്ത് തന്നെ പോളിംഗ് തുടങ്ങി. ഒരാള്‍ക്ക് മൂന്നു വോട്ട് ചെയ്യാനുള്ളത് കൊണ്ട്
വളരെ പതുക്കെയാണ് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരുന്നത് . ബൂത്തില്‍ നമ്മുടെ മാഷെ കൂടാതെ ഒരു പ്രിസൈഡിംഗ് ഓഫീസറും മറ്റു രണ്ടു ഉദ്യോഗസ്ഥരും ഉണ്ട്.
കൂടാതെ പ്രമുഖ പാര്‍ടികളുടെ ബൂത്ത് എജന്റ്റ് മാരും.
ഏതാണ്ട് ഒമ്പതര മണിയ്ക്ക് ശേഷം ഒരു വൃദ്ധയായ സ്ത്രീ വന്നു.
അവരുടെ കയ്യിലെ സ്ലിപ്പ് നോക്കി
ഏതാണ്ട് ഒമ്പതര മണിയ്ക്ക് ശേഷം ഒരു വൃദ്ധയായ സ്ത്രീ വന്നു.
അവരുടെ കയ്യിലെ സ്ലിപ്പ് നോക്കി
ഒരു ഉദ്യോഗസ്ഥന്‍ "386 വയല്‍ക്കര മാധവി അമ്മ "
എന്ന് പതിവ് പോലെ വിളിച്ചു പറഞ്ഞു.
പെട്ടെന്ന് എന്തോ അബദ്ധം പറ്റിയതായി അയാള്‍ക്ക് തോന്നി.
എന്ന് പതിവ് പോലെ വിളിച്ചു പറഞ്ഞു.
പെട്ടെന്ന് എന്തോ അബദ്ധം പറ്റിയതായി അയാള്‍ക്ക് തോന്നി.
ബൂത്ത് എജന്റ്മാര്‍ ഉള്‍പ്പെടെ എല്ലാവരും തങ്ങളുടെ കയ്യിലുള്ള
പ്രിസൈഡിംഗ് ഓഫീസര്‍ അവരുടെ ചൂണ്ടു വിരല്‍ പരിശോധിച്ചു.
അവര്‍ പറയുന്നത് സത്യമാണ് .അവര് വോട്ട് ചെയ്തിട്ടില്ല .
വോട്ടേഴ്സ് ലിസ്റ്റ് നോക്കുന്നു .മാധവി അമ്മ വോട്ട് ചെയ്തതാണല്ലോ
ശരിയാണ് കുറച്ചു മുമ്പേ വോട്ട് ചെയ്തു പോയതാണ്.
താന്‍ വോട്ടു ചെയ്തിട്ടില്ലെന്ന് മാധവി അമ്മ തറപ്പിച്ചു പറയുന്നു .
പ്രിസൈഡിംഗ് ഓഫീസര്‍ അവരുടെ ചൂണ്ടു വിരല്‍ പരിശോധിച്ചു.
അവര്‍ പറയുന്നത് സത്യമാണ് .അവര് വോട്ട് ചെയ്തിട്ടില്ല .
പക്ഷെ അവരുടെ വോട്ടു ഇവിടെ ചെയ്തിട്ടുമുണ്ട് .
മാഷിന് ഉള്‍പ്പെടെ ചിലര്‍ക്ക് കാര്യം പിടികിട്ടി
ആ പാവത്തിന്റെ വോട്ട് മറ്റാരോ ചെയ്തിരിക്കുന്നു.
ഇതിനിടയില്‍ നമ്മുടെ മാഷുടെ തൊട്ടു പിന്നിലിരിക്കുന്ന
ഒരു ബൂത്ത് എജന്റ്റ് എഴുന്നേറ്റു നിന്ന് പ്രിസൈഡിംഗ് ഓഫീസറോട്
സര്‍ അതെന്റെ അമ്മയാ.അമ്മ ഇപ്പഴാ വോട്ട് ചെയ്യാന്‍ വരുന്നത്.
ഒരു നിമിഷം എല്ലാവരും അയാളെ ഒന്ന് നോക്കി.
ഒരു പ്രധാന പാര്‍ട്ടിയുടെ പ്രാദേശിക പ്രവര്‍ത്തകനാണ് കക്ഷി.
പിന്നീട് അവിടെ ഒരു കൂട്ടച്ചിരിയാണ് ഉയര്‍ന്നത്.
അതില്‍ മാഷ് അടക്കമുള്ള ഉദ്യോഗസ്ഥരും വോട്ടു ചെയ്യാന്‍ വരിയില്‍
നിന്നവരും ബഹളം കേട്ട് ജനലിനടുത്ത് എത്തിയവരും എല്ലാം ഉള്‍പ്പെടും.
എന്തിനേറെ അയാളോടൊപ്പം ഇരിക്കുന്ന സ്വന്തം പാര്‍ടിക്കാരന്‍ പോലും സ്വയം മറന്നു ചിരിക്കുകയായിരുന്നു
(ആരെങ്കിലും കള്ളവോട്ട് ചെയ്യാന്‍ എത്തുന്നുണ്ടോ എന്നറിയാനാണ്
ആ വാര്‍ഡിലെ വോട്ടെര്‍മാരെ പരിചയമുള്ള ഒരാളെ പാര്‍ടിക്കാര്
ബൂത്ത് എജന്റ്റ് ആക്കി ബൂത്തിനുള്ളില്‍ നിര്‍ത്തുന്നത്.
സ്വന്തം അമ്മയുടെ പേരില്‍ ആരോ വന്നു വോട്ടു ചെയ്തപ്പോള്‍
വോട്ടേഴ്സ് ലിസ്റ്റില്‍ അതും ടിക്ക് ചെയ്തിരിക്കുന്ന ഇയാളെ നോക്കി
ചിരിക്കുകയല്ലാതെ എന്ത് ചെയ്യാന്‍...)
സ്വന്തം അമ്മയെ മറന്നവന്‍ അല്ലേല്‍ തിരിച്ചറിയാത്തവന്‍ ....
ReplyDelete:-)
ReplyDeleteഅമ്മയെ ഭയങ്കര വിശ്വാസമായതുകൊണ്ടല്ലേ ഈ ഒരഡ്ജസ്റ്റുമെന്റ്...
ReplyDeleteപാവം അമ്മ.
ReplyDelete