27.12.10

ആമുഖം

പ്രവാസം പറിച്ചു നടലല്ല...
ഒരു  പറിച്ചെറിയലാണ്...
ചിലതെല്ലാം വേര് പിടിച്ചു മഹാവൃക്ഷങ്ങളാവും
മറ്റു ചിലത് ഇലകളെല്ലാം കൊഴിഞ്ഞു ഉണങ്ങി, ശുഷ്കിച്ചു ...
അതാണ്‌ അനുഭവം,  അന്നും ഇന്നും എന്നും...
എത്ര വലിയ കൂട്ടായ്മ ഉണ്ടായാലും
നഷ്ടപ്പെട്ടതിനോ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതിനോ പകരം വയ്ക്കാനാകില്ല...

ബ്ലോഗര്‍ ചേട്ടന്മാരേ... കുഞ്ഞനിയന്മാരെ...
നിങ്ങളുടെ ലോകത്തേയ്ക്ക് ഈയുള്ളവന്റെ ആദ്യത്തെ കാല്‍വെപ്പ്‌ .

മനസ്സില്‍ തോന്നുന്നത് എന്തുമാകട്ടെ അത് കോറിയിടാന്‍ ഒരു ഡയറി .
അത്രയേ ഉദ്യേശിക്കുന്നുള്ളൂ...
തലച്ചോറിനു തീ പിടിക്കുമ്പോള്‍ ഒന്ന്  ആക്രോശിക്കുവാന്‍,
സ്നേഹം നിറഞ്ഞ കവിയുമ്പോള്‍ ഒന്നൊഴിച്ച് വയ്ക്കാന്‍,
സങ്കടം വരുമ്പോള്‍ ഒരു തുള്ളി കണ്ണ് നീരിനും
ഒരിടം.

നിരക്ഷരനിലൂടെ സഞ്ചരിച്ചപ്പോഴാണ് സ്വന്തമായി ഒരു ബ്ലോഗ്‌ എന്ന ആശയം ഉദിച്ചത് ...
ഇന്ദ്രധനുസ്സിലും ആദ്യാക്ഷരിയിലും രണ്ടു മൂന്നു തവണ പ്രദക്ഷിണം വെച്ചു.
ഇവ രണ്ടും ഇപ്പോഴും റഫറന്‍സ് ഗ്രന്ഥം തന്നെ.

5 comments:

  1. @ തിക്കൊടിയൻ - ‘കുട്ടികളുടെ ഗ്രാമ‘ത്തിൽ ഇട്ട കമന്റ് വഴിയാണ് ഇവിടെ എത്തിപ്പെട്ടത്.

    ഒരാളെയെങ്കിലും ഈ ബൂലോകത്തേക്ക് കൊണ്ടുവരാനായതിൽ വളരെ സന്തോഷം.സ്വാഗതം... :)

    ReplyDelete
  2. സ്വാഗതം . .... പോന്നോട്ടെ ...

    മനസ്സില്‍ തോന്നുന്നത് എന്തുമാകട്ടെ അത് കോറിയിടാന്‍ ഒരു ഡയറി .
    അത്രയേ ഉദ്യേശിക്കുന്നുള്ളൂ...
    തലച്ചോറിനു തീ പിടിക്കുമ്പോള്‍ ഒന്ന് ആക്രോശിക്കുവാന്‍,
    സ്നേഹം നിറഞ്ഞ കവിയുമ്പോള്‍ ഒന്നൊഴിച്ച് വയ്ക്കാന്‍,
    സങ്കടം വരുമ്പോള്‍ ഒരു തുള്ളി കണ്ണ് നീരിനും ഒരിടം.

    ഈ പറഞ്ഞതെല്ലാം ...
    തിക്കോടി ആണോ നാട് ??

    ReplyDelete
  3. പ്രിയ നിരക്ഷരാ ..
    എന്റെ ബ്ലോഗിലെ ആദ്യത്തെ കമന്റാണ് .
    അത് താങ്കളില്‍ നിന്നായതില്‍ സന്തോഷം.

    സമീര്‍..
    സംശയം വേണ്ട തിക്കോടിക്കാരന്‍ തന്നെ

    ReplyDelete
  4. if you could send me your email address to sameerthikkodi@gmail.com

    ReplyDelete
  5. തിക്കോടിയൻ വീണ്ടും..!! ഭാവുകങ്ങൾ-

    ReplyDelete