സി പി യെമ്മുകാരാ
ബി ജെ പിക്കാരാ
ഒരു നിമിഷം......
യാത്ര ചെയ്തുകൊണ്ടിരിക്കുന്ന ഒരു ചെറുപ്പക്കാരനെ ബസ്സില്‍ വെച്ചോ,
വീട്ടില്‍ നിന്നും വിളിച്ചിറക്കി മാതാപിതാക്കളുടെ മുന്നില്‍ വെച്ചോ,
കാടത്തമാര്‍ന്ന രീതിയില്‍ (ഈ വാക്ക് ഇവിടെ അനുയോജ്യമാണോ എന്നറിയില്ല, കാട്ടിലാരാ ഇങ്ങനെ ചെയ്യുന്നത് !)
വെട്ടിക്കൊലപ്പെടുത്തുന്നത് തന്‍റെ സംഘടനാ പ്രവര്‍ത്തനത്തിന്‍റെ ഭാഗമാണന്നു വിശ്വസിക്കുന്നവര്‍...
ജനകീയ അടിത്തറ വിപുലീകരിക്കലാണ് ഉദ്ദേശ്യമെങ്കില്‍,
ലഭിക്കുന്ന ഫലം അതെല്ലന്ന ബോധ്യത്തിലേക്ക്
ഇങ്ങനെ ചിന്തിക്കുന്നവരും പ്രവര്‍ത്തിക്കുന്നവരും തിരിച്ചുവരണം.
വലിയ വിഭാഗം അനുഭാവികളും സഹയാത്രികരും
മറ്റു പ്രദേശത്തെ പ്രവര്‍ത്തകരും ഇത് ഭീതിയോടെ മാത്രമേ നോക്കിക്കാനുന്നുള്ളൂ.
ഇരുകൂട്ടരുടെയും നെറ്റിയില്‍ നിന്നുറ്റിവീഴുന്ന രക്തത്തുള്ളികള്‍ നക്കികുടിച്ചു,
കൌശലത്തോടെ നോക്കി പുഞ്ചിരിക്കുന്ന അദൃശ്യരായ കുറുനരികള്‍ ഉണ്ടെന്നു ഓര്‍ക്കുക ...
ഇനിയും അതിനു അവസരമുണ്ടാക്കാതിരിക്കുക.
സമൂഹം ഇന്ന് അഭിമുഖരിക്കുന്ന ഒരു പ്രശ്നത്തിന്റെയും പരിഹാരത്തിനല്ല
നിങ്ങളീ ഊര്‍ജം ചെലവഴിക്കുന്നത് എന്ന് തിരിച്ചറിയണം.
ഈ കാരണംകൊണ്ട് ഇനി ഒരമ്മയുടെയും കണ്ണീര്‍ വീഴാതിരിക്കട്ടെ.
പരസ്പരം കുറ്റപ്പെടുത്തലും പഴിചാരലുമല്ല... ഒറ്റയ്ക്കിരുന്നുള്ള ചിന്തനമാണ് ആവശ്യം.
തീരുമാനങ്ങള്‍ നേതാക്കളുടെതാകരുത്,
സാധാരണ പ്രവര്‍ത്തകരുടെ, സജീവ അനുഭാവികളുടെ, അവരുടെ കുടുംബങ്ങളുടെ...
പരസ്പരം കുറ്റപ്പെടുത്തലും പഴിചാരലുമല്ല... ഒറ്റയ്ക്കിരുന്നുള്ള ചിന്തനമാണ് ആവശ്യം.
ReplyDeletethis is what we are lack of...
നല്ല ചിന്തകള്‍...
ReplyDeleteഇന്നത്തെ കാടന്മാര്‍ ( അവരെ നമ്മള്‍ കാടന്മാര്‍ എന്ന് വിളിക്കാമോ , കാരണം കാടന്മാര്‍ നിഷ്കലന്ഗര്‍ ആയിരിക്കുമല്ലോ ) ഇതൊക്കെ വയിചിരുന്നെകില്‍..ചിന്തിചിരുന്നെകില്‍..
സമീര്‍
ReplyDeleteവില്ലേജ് മാന്‍
ഒറ്റയ്ക്കിരുന്നുള്ള ചിന്തനമാണ് ആവശ്യം.
ഇത് ആരും ചെയ്യുന്നില്ല